Latest Malayalam News - മലയാളം വാർത്തകൾ

അരിക്കൊമ്പന്‍ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നതായി സൂചന

Kerala News Today-ഇടുക്കി: ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ മേഘമലയിൽ തന്നെ. തമിഴ്നാട് വനമേഖലയിലാണ് നിലവിൽ അരിക്കൊമ്പൻ ഉള്ളത്. കേരള അതിർത്തിയിൽ നിന്നും എട്ട് കിലോ മീറ്ററോളം അകലെയാണ് കൊമ്പനുള്ളത്. അരിക്കൊമ്പൻ തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നതായിട്ടാണ് സൂചന.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖമലയുടെ പല പ്രദേശങ്ങളിലായി അരിക്കൊമ്പനുള്ളതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. വനത്തിനുള്ളിലാണെങ്കിലും വനംവകുപ്പിനും സാധാരണക്കാരായ ജനങ്ങള്‍ക്കും തലവേദനയാണ് അരിക്കൊമ്പൻ്റെ സാന്നിധ്യം. മേഖമലയില്‍ നിന്ന് ചിന്നവന്നൂരിലേക്ക് പോകുന്ന ചുരത്തില്‍ ബസിന് നേരെയും അരിക്കൊമ്പന്‍ പാഞ്ഞടുത്തിരുന്നു. നിലവില്‍ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ പ്രകാരം ആനയുടെ സഞ്ചാരം പെരിയാര്‍ കടുവ സങ്കേതത്തിലേക്കാണ്. അതേസമയം ആന മേഘമലയില്‍ തന്നെ തുടരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.