Kerala News Today-കൊല്ലം: കൊല്ലത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ.
കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ ആദർശിനെ(21)യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അച്ഛനും അമ്മയും സഹോദരനും പോലീസ് കസ്റ്റഡിയിലായി. കൊലപാതകമെന്നാണ് സംശയം.
ഇവരെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. വീട്ടിൽ അടുക്കളയോട് ചേര്‍ന്ന മുറിയിലാണ് മൃതദേഹം കണ്ടത്.
ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. തിരിച്ച് കൂട്ടിക്കൊണ്ടു പോവാനെത്തിയ വീട്ടുകാരോടും ആദർശ് കയർത്തിരുന്നു.
ഇന്ന് രാവിലെയാണ് വീടിനകത്ത് മൃതദേഹം കണ്ടെത്തിയത്. മാതാവ് നാട്ടുകാരിലൊരാളെ വിവരമറിയിക്കുകയും ഇയാള്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു.
പോലീസെത്തി മൃതദേഹം പരിശോധിച്ചതില്‍നിന്ന് കൊലപാതകമെന്ന സംശയത്തിലേക്ക് എത്തിയത്.
Kerala News Today