Kerala News Today-കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായി എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി.
ലീഗ് അവശ്യപ്പെട്ടിട്ടും വൈസ് ചെയര്‍മാനായിരുന്ന എ എ ഇബ്രാഹിംകുട്ടി രാജിവയ്ക്കാതിരുന്നതിനെ തുടര്‍ന്ന് ലീഗ് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
വോട്ടെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. അവിശ്വാസ പ്രമേയം പാസാക്കിയത് മുസ്‌ലിം ലീഗിൻ്റെ പിന്തുണയോടെയാണ്.
അവിശ്വാസത്തിന് ആകെ 23 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.
പ്രമേയം പാസായതിന് പിന്നാലെ നഗരസഭയിലെ വൈസ് ചെയർമാൻ്റെ ബോർഡ് കീറി എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. നഗരസഭയിലെ നാല് വിമത കൗൺസിലർമാരും ഇടതുപക്ഷ അംഗങ്ങളും ചേർന്നാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. എന്നാൽ പിന്നീട് വിതന്മാർ യുഡിഎഫ് പാളയത്തിൽ തിരിച്ചെത്തിയിരുന്നു.
നഗരസഭയിൽ എല്‍ഡിഎഫ് 17 യുഡിഎഫ് 21 സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് കക്ഷിനില.
Kerala News Today