Latest Malayalam News - മലയാളം വാർത്തകൾ

എഐ ക്യാമറ: കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് വി ഡി സതീശൻ

Kerala News Today-തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ ഹൈക്കോടതി ഇടപെടല്‍ പ്രതിപക്ഷത്തിനുള്ള അംഗീകാരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്.
തനിക്കും സുധാകരനും എതിരായ കേസുകള്‍ക്കും ഇതേ അവസ്ഥയാകും. വരും ദിവസങ്ങളില്‍ പ്രതിപക്ഷം കൂടുതല്‍ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്നും സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

വിഷയത്തെ നിയമപരമായി നേരിട്ടത് സര്‍ക്കാര്‍ ഒളിച്ചോടിയതുകൊണ്ടാണ്. അഴിമതി നടത്തുന്ന സര്‍ക്കാരിന് കോടതി ഇടപെടല്‍ താക്കീതാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിക്കണമെന്നും അനുമതിയില്ലാതെ ബന്ധപ്പെട്ട കമ്പനികള്‍ക്ക് പണം നല്‍കരുതെന്നുമാണ് കോടതി നിര്‍ദേശം.
അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

 

 

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.