Kerala News Today-കൊച്ചി: വ്യാജരേഖ കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്താഴ്ചയിലേക്ക് മാറ്റി. വിദ്യയുടെ അഭിഭാഷകൻ്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
കേസിൽ ജാമ്യാപേക്ഷയിലെ ഉത്തരവിനനുസരിച്ച് അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസിൻ്റെ തീരുമാനം.
കേസെടുത്ത് രണ്ടാഴ്ചയായിട്ടും വിദ്യയ്ക്ക് നോട്ടീസ് പോലും നൽകാത്ത പോലീസിൻ്റെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബഞ്ചിലാണ് ഹർജി.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യയുടെ വാദം. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.
ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്. പതിനാല് ദിവസമായി വിദ്യ ഒളിവിലാണ്.
Kerala News Today