Kerala News Today-കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ അഞ്ചംഗസംഘത്തിലെ രണ്ട് കുട്ടികളെ കടലില്‍ കാണാതെയായി.
രാവിലെ എട്ടരയോടെയാണ് സംഭവം. കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് സമീപം ബീച്ചില്‍ പന്തുകളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പന്ത് കടലിലേക്ക് പോയത് എടുക്കാന്‍ പോയ കുട്ടികളാണ് തിരയില്‍പ്പെട്ടത്. ഒളവണ്ണ സ്വദേശികളാണ് കടലില്‍ കാണാതായവര്‍. മൂന്നുപേരാണ് തിരയില്‍ അകപ്പെട്ടത് ഒരാളെ രക്ഷപെടുത്തി. മറ്റു കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു.
Kerala News Today