Latest Malayalam News - മലയാളം വാർത്തകൾ

വിറകുപുരയില്‍ യുവാവിൻ്റെ മൃതദേഹം; സഹോദരനെ കാണാനില്ല

Kerala News Today-കാസർഗോഡ്: യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാസർഗോഡ് മഞ്ചേശ്വരം പൈവളിഗെ കൊമ്മങ്കളയിലാണ് സംഭവം.
കളായിയിലെ പരേതനായ നാരായണ നോണ്ട-ദേവകി ദമ്പതിമാരുടെ മകന്‍ പ്രഭാകര നോണ്ട(42)യാണ് കൊല്ലപ്പെട്ടത്.
വീടിനു സമീപത്തെ വിറകുപുരയുടെ മച്ചിലാണ് പ്രഭാകരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ പ്രഭാകരയുടെ സഹോദരനെ വീട്ടില്‍ നിന്നും കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

അമ്മയ്‌ക്കൊപ്പമാണ് പ്രഭാകരയും സഹോദരന്‍ ജയറാമും താമസിച്ചിരുന്നത്.  രാവിലെ അമ്മ ചായയുമായെത്തി വിളിച്ചിട്ടും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തിയാണ് മൃതദേഹം താഴെയിറക്കിയത്.
വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. സഹോദരനെ കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് സൂചിപ്പിച്ചു.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.