Latest Malayalam News - മലയാളം വാർത്തകൾ

ട്രെയിൻ തീവയ്പ്പ്: പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി

Kerala News Today-കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. കോഴിക്കോട് പോലീസ് ക്യാമ്പിലാണ് പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടക്കുന്നത്. സാക്ഷികളെ എത്തിച്ചാണ് തിരിച്ചറിയല്‍ പരേഡ്. എഡിജിപി എം ആര്‍ അജിത്കുമാറും, ഐ ജി നീരജ് കുമാര്‍ ഗുപ്തയും പോലിസ് ക്യാമ്പില്‍ എത്തി.

കേസില്‍ സാക്ഷികളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം, ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകിയ മൊഴി. എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ട്രെയിനിനകത്ത് വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.