Latest Malayalam News - മലയാളം വാർത്തകൾ

ഇന്ന് ബലി പെരുന്നാൾ

Kerala News Today-തിരുവനന്തപുരം: ഇന്ന് ബലി പെരുന്നാൾ.
ദൈവകൽപനയനുസരിച്ച് മകൻ ഇസ്മയിലിനെ ബലി നൽകാൻ തയ്യാറായ പ്രവാചകൻ്റെ ആത്മസമർപ്പണത്തെ അനുസ്മരിച്ചാണ് ലോകമെങ്ങും ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാൾ ആഘോഷിക്കുന്നത്.
സംസ്ഥാനത്തെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇക്കുറി ഈദ് ഗാഹുകൾക്ക് നിയന്ത്രണമുണ്ട്.
ഇസ്ലാം കലണ്ടർ വർഷത്തിലെ പന്ത്രാണ്ടമത്തെ മാസമായ ദുൽഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബക്രീദ് ആഘോഷിക്കുന്നത്.

സഹജീവി സ്നേഹത്തിൻ്റെയും ത്യാഗസമർപ്പണത്തിൻ്റെയും ഓർമകളാണ് ഓരോ ബലിപെരുന്നാളിലും നിറഞ്ഞു കവിയുന്നത്. പ്രവാചകൻ ഇബ്രാഹിം ആത്മത്യാഗത്തിൻ്റെ അഗ്നിയിൽ ചാലിച്ചെടുത്ത വിശ്വാസത്തിൻ്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാൾ. തക്ബീർ ധ്വനികൾ കൊണ്ട് പകലന്തിയോളം ഭക്തിസാന്ദ്രമാവുന്ന അന്തരീക്ഷവും അത്തറിൻ്റെ പരിമളവുമായി പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലുമുള്ള ഒത്തുചേരലുകളും പെരുന്നാളിൻ്റെ പ്രത്യേകതയാണ്. ആശംസകൾ കൈമാറിയും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും ഒത്തൊരുമയുടെ പങ്കുവെക്കലുകൾ നടക്കുന്നു.

 

 

 

 

 

 

 

 

 

Kerala News Today

 

 

 

Leave A Reply

Your email address will not be published.