Kerala News Today-തിരുവനന്തപുരം: പ്രധാനമന്ത്രിക്കുനേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന ഭീഷണിക്കത്ത് അയച്ചത് താനല്ലെന്ന് എന്‍.ജെ.ജോണി. വീട്ടില്‍ അന്വേഷണത്തിന് എത്തിയ പോലീസുകാര്‍ക്ക് കാര്യം ബോധ്യമായെന്ന് ജോണി പറഞ്ഞു.
മറ്റൊരാൾ തന്നെ കുരുക്കാൻ ശ്രമിച്ചതാണ് സംശയമുള്ള ആളുടെ കൈയക്ഷരവും ഈ കൈയക്ഷരവും സാമ്യമുണ്ടെന്നും ജോസഫ് പറഞ്ഞു. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്.
എറണാകുളം സ്വദേശി ജോസഫ് ജോണി നടുമുറ്റത്തിലിൻ്റെ പേരിലാണ് ഈ മാസം പതിനേഴിന് കത്ത് വന്നത്. കത്ത് എഡിജിപി ഇൻ്റലജൻസിന് കൈമാറി. ഇതിൻ്റെ അടിസ്ഥാനത്തിൽ അതീവ ഗൗരവത്തോടെ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
Kerala News Today