Kerala News Today-കണ്ണൂർ: കണ്ണൂര്‍ കാഞ്ഞിരകൊല്ലിയില്‍ നായാട്ടിനുപോയ ആള്‍ വെടിയേറ്റുമരിച്ചു. കാഞ്ഞിരകൊല്ലിയില്‍ സ്വദേശി ബെന്നി ആണ് മരിച്ചത്. തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റതെന്ന് പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘത്തിനൊപ്പം ബെന്നി നായാട്ടിന് പോയത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിൻ്റെ ഉടമയാണ് ബെന്നി. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. പയ്യാവൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Kerala News Today