National News-ചെന്നൈ: വിവാഹ വിരുന്നിനിടെ തിളച്ച രസം നിറച്ചുവച്ചിരുന്ന പാത്രത്തിൽ വീണ കോളജ് വിദ്യാര്‍ഥി മരിച്ചു. തിരുവള്ളൂർ മീഞ്ചൂരിൽ അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ്(21) ആണ് മരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് സതീഷ്. ഗുരുതരമായി പൊള്ളലേറ്റ സതീഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊരുക്കുപേട്ടയിലെ ഒരു സ്വകാര്യ കോളജിൽ അവസാന വർഷ ബിസിഎ വിദ്യാർത്ഥിയായിരുന്ന സതീഷ്, ഒരു കാറ്ററിംഗ് സ്ഥാപനത്തിൽ പാർട്ട് ടൈമായി ജോലി ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച ഒരു വിവാഹ ചടങ്ങിൽ ഭക്ഷണം വിളമ്പുന്നതിനായി എത്തിയതായിരുന്നു ഇയാൾ. അതിഥികൾക്ക് വിളമ്പാനുള്ള രസം തിളപ്പിച്ച പാത്രത്തിൽ വിദ്യാർത്ഥി അബദ്ധത്തിൽ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ നഗരത്തിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
National News