Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വിവാഹത്തലേന്ന് അച്ഛനെ നഷ്ടപ്പെട്ട ശ്രീലക്ഷ്മി വിവാഹിതയായി.
രാവിലെ അച്ഛൻ്റെ കുഴിമാടത്തിൽ പ്രാർത്ഥിച്ച ശേഷമാണ് വിവാഹപന്തലിലേയ്ക്ക് ഇറങ്ങിയത്. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.
ശിവഗിരി ശാരദാ മഠത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ചെറുമയ്യൂർ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. നേരത്തെ ഈ വിവാഹം നിശ്ചയിച്ച ദിവസത്തിൻ്റെ തലേന്ന് രാത്രിയാണ് രാജു കൊല്ലപ്പെട്ടത്.
ശ്രീലക്ഷ്മിയുടെ കുടുംബം കടുത്ത സങ്കടക്കടലിൽ നിൽക്കെ വിവാഹം മാറ്റിവച്ചിരുന്നു. പിന്നീട് കുടുംബത്തിന് എല്ലാ വിധ പിന്തുണയും നൽകി വിനുവും കുടുംബവും ഒപ്പം നിന്നു. വിനുവിൻ്റെ കുടുംബം മുൻകൈയെടുത്താണ് മാറ്റിവച്ച വിവാഹം ശാരദാമഠത്തിൽ വച്ച് നടത്തിയത്.
അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് വളരെ ചെറിയ രീതിയിലാണ് നടത്തിയത്.
വിവാഹാലോചന നിരസിച്ചതിൻ്റെ വൈരാഗ്യത്തിലാണ് അയൽവാസികൾ ഉൾപ്പെട്ട സംഘo വിവാഹത്തലേന്ന് ശ്രീലക്ഷ്മിയുടെ പിതാവ് രാജുവിനെ അടിച്ച് കൊന്നത്.
Kerala News Today