Latest Malayalam News - മലയാളം വാർത്തകൾ

രാജസ്ഥാൻ അതിർത്തി വഴി നുഴഞ്ഞുകയറ്റം; രണ്ടു പേരെ സൈന്യം വധിച്ചു

National News-ബാർമർ: പാകിസ്താനിൽ നിന്ന് രാജ്യാന്തര അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു പേരെ വധിച്ചു. രാജസ്ഥാനിലെ ബാർമർ വാല സൈനിക പോസ്റ്റിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ഗദർറോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

അതിർത്തി രക്ഷാ സേനയാണ് ഇവരെ വധിച്ചത്. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു ഇരുവരുമെന്ന് രാജസ്ഥാൻ പോലീസിലെ ബാർമർ എഎസ്‌പി സത്യേന്ദ്ര പാൽ സിം​ഗ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ പക്കൽ നിന്ന് മൂന്ന് കിലോ ഗ്രാമോളം തൂക്കം വരുന്ന മയക്കുമരുന്നും പിടികൂടി.

കൊല്ലപ്പെട്ടവർ മയക്കുമരുന്ന് കടത്തുകാരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ബാർമർ ജില്ലയിലെ ബാർമർ വാലാ സൈനിക പോസ്റ്റിനടുത്ത് വെച്ചാണ് ഇവരെ കണ്ടെത്തിയത്. മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചതോടെ സൈന്യം വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

 

 

 

 

National News

Leave A Reply

Your email address will not be published.