Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

Kerala News Today-കൊച്ചി: ഈ വർഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും.
വൈകീട്ട് മൂന്നിന് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തുക.
ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകൾ വിലയിരുത്തിയത്.
154 സിനിമകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ബുധനാഴ്ച നടത്താനിരുന്ന അവാർഡ് പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേർപാടിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. മികച്ച നടനാനുള്ള അവാർഡിനായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും അവസാന റൗണ്ടിൽ കടുത്ത മത്സരമാണ് നടത്തുന്നത്.

ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രത്തിലെ പ്രകടനമാണ് കുഞ്ചാക്കോ ബോബന് കരുത്താകുന്നത്.
റോഷാക്, നൻപകൽ നേരത്ത് മയക്കം ചിത്രങ്ങളിലെ മിന്നും പ്രകടനമാണ് മമ്മൂട്ടിയെ അന്തിമ റൗണ്ടിൽ എത്തിച്ചത്.
ജയജയജയ ജയഹേ സിനിമയിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും അറിയിപ്പിലെ അഭിനയത്തിന് ദിവ്യപ്രഭയും മികച്ച നടിയാകാൻ മത്സരിക്കുന്നു.
നന്പകൽ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക തുടങ്ങിയ 44 സിനിമകൾ അവസാന റൗണ്ടിൽ എത്തി.
സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ഇത്തവണയും ത്രിതല ജൂറിയാണ് വിധി നിര്‍ണയിക്കുന്നത്.

ഒന്നാം ഉപസമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്‍മാന്‍. എഴുത്തുകാരായ വിജെ ജയിംസ്, ഡോ. കെഎം ഷീബ, കലാസംവിധായകന്‍ റോയ് പി തോമസ് എന്നിവരാണ് അംഗങ്ങള്‍. രണ്ടാം സമിതിയില്‍ സംവിധായകന്‍ കെഎം. മധുസൂദനനാണ് ചെയര്‍മാന്‍. നിര്‍മാതാവ് ബികെ രാകേഷ്, സംവിധായകരായ സജാസ് റഹ്മാന്‍, വിനോദ് സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.
ഗൗതംഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഉപസമിതികളിലെ ചെയര്‍മാന്‍മാര്‍ക്കു പുറമേ ഛായാഗ്രാഹകന്‍ ഹരിനായര്‍, സൗണ്ട് ഡിസൈനര്‍ ഡി യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെന്‍സി ഗ്രിഗറി എന്നിവര്‍ അംഗങ്ങളാണ്.

 

 

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.