Kerala News Today-കോട്ടയം: പച്ചക്കറി ലോറിയിൽ കെട്ടിയിരുന്ന കയർ കുടുങ്ങി കാൽനട യാത്രക്കാരൻ മരിച്ചു.
സംക്രാന്തി സ്വദേശി മുരളി(50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ സംക്രാന്തിയിൽ വെച്ചാണ് സംഭവം.
ഏറ്റുമാനൂരിൽ നിന്നും കോട്ടയത്തേക്ക് പോയ ലോറിയിൽ കെട്ടിയിരുന്ന കയറിൽ മുരളിയുടെ കാൽ കുരുങ്ങുകയായിരുന്നു. മുരളിയുമായി ലോറി 100 മീറ്റര്‍ മുന്നോട്ട് പോയി. മുരളിയുടെ ഒരുകാല് അറ്റുപോയ നിലയിലാണ്.
സംഭവം ലോറിയുടെ ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. ലോറിയില്‍ നിന്നും നഷ്ടപ്പെട്ടുപോയ കയര്‍ അന്വേഷിച്ചു വന്നപ്പോള്‍ നാട്ടുകാരാണ് അപകടവിവരം പറയുന്നത്.
ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. അതേസമയം, ഇതേലോറിയുടെ കയര്‍ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും പരിക്കേറ്റു.
പെരുമ്പായിക്കാട് സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Kerala News Today