Latest Malayalam News - മലയാളം വാർത്തകൾ

ബിഗ് സ്‌ക്രീനിൽ ശ്രീരാമനെ അവതരിപ്പിക്കാനായത് ഭാഗ്യമെന്ന് രൺബീർ കപൂർ

Ranbir Kapoor feels lucky to be able to portray Lord Rama on the big screen

നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രാമായണം ഇതിവൃത്തമായി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം രാമായണയുടെ വിശദാംശങ്ങൾ പങ്കുവെച്ചു നടൻ രണ്‍ബീര്‍ കപൂര്‍. ജിദ്ദയിൽ നടന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിലാണ് നടന്റെ പ്രതികരണം. ശ്രീരാമനെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ ഭാഗ്യവും വിനയവും തോന്നുന്നുവെന്നും രൺബീർ കപൂർ പറഞ്ഞു. രണ്ട് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയതായും ഉടൻ തന്നെ രണ്ടാം ഭാഗം ചിത്രീകരിക്കുമെന്നും രൺബീർ കൂട്ടിച്ചേർത്തു.

നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോ നിർമിക്കുന്ന ചിത്രത്തിൽ രൺബീർ കപൂർ, സായി പല്ലവി ,യാഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. രാമായണ ഒന്നാം ഭാഗം 2026 ലെ ദീപാവലിയിൽ റിലീസ് ചെയ്യും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നമിത് മല്‍ഹോത്ര ഈയടുത്ത് പുറത്തുവിട്ടിരുന്നു. സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന അമ്പിന്റെ ചിത്രമാണ് ആദ്യ പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.