ആസിഫ് അലിയുടെ “സർക്കീട്ട്” നാളെ മുതൽ തിയേറ്ററുകളിൽ

0
13
Entertainment news
Asif Ali's "Circuit" to hit theaters from tomorrow

മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആസിഫ് അലി നായകനാകുന്ന ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനർ “സർക്കീട്ട്” നാളെ റിലീസിന് ഒരുങ്ങുന്നു. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാൻ ആസിഫ് അലി പ്രേക്ഷകരിലേക്കെത്തുകയാണ്. കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായി കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ‘സർക്കീട്ട്’ ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന സിനിമയാണ്. മാത്രമല്ല കഴിഞ്ഞ വർഷങ്ങളിൽ 2018, തലവൻ എന്നീ മെഗാ ഹിറ്റുകളിലും ആസിഫ് അലിയുടെ കരിയർ ഗ്രാഫിലുണ്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും ട്രെയ്‌ലറും ഇതിനോടകം തന്നെ സോഷ്യൽമീഡിയ ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here