Kerala News Today-കൊച്ചി: തന്നെ എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനത്ത് നിന്നും പുറത്താക്കിയിട്ടില്ലെന്ന് പി വി ശ്രീനിജിന്‍ എംഎല്‍എ.
അധികച്ചുമതല ഒഴിവാക്കിത്തരണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു.
നേരത്തേ നല്‍കിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ താന്‍ രാജിവയ്ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, കേരള ബ്ലാസ്റ്റേഴ്സിൻ്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ ശ്രീനിജിൻ്റെ നടപടി വലിയ വിവാദമായിരുന്നു. ഗ്രൗണ്ട് പൂട്ടി എംഎൽഎ പരിശീലനം തടസ്സപ്പെടുത്തിയത് പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും വിലയിരുത്തലുണ്ടായി. തുടർന്നാണ് നടപടി.
Kerala News Today