KERALA NEWS TODAY – തൃശൂര്‍: സ്വകാര്യ ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്.
തൃശൂര്‍ കുന്നംകുളം മഴുവഞ്ചേരിയിലാണ് സംഭവം. ടാറ്റാ സുമോയില്‍ ഇടിച്ച ബസ് റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി.
ബസ് യാത്രികരായ എട്ട് പേര്‍ക്കും ടാറ്റാ സുമോയിലെ നാലുപേരും ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. കുന്നംകുളത്തു നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ‘അഖില്‍’ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
കുന്നംകുളം- തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കേച്ചേരി മഴുവഞ്ചേരിയില്‍ വെച്ചായിരുന്നു അപകടം.
എതിരെ വന്ന ടാറ്റാ സുമോയുമായി കൂട്ടി ഇടിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ അടഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു