• Home
  • KERALA NEWS TODAY
  • ഒറ്റപ്പാലത്ത് നിർമാണം നടന്നുകൊണ്ടിരുന്ന വീടിന് നേരെ പെട്രോൾ ബോംബേറ്
KERALA NEWS TODAY

ഒറ്റപ്പാലത്ത് നിർമാണം നടന്നുകൊണ്ടിരുന്ന വീടിന് നേരെ പെട്രോൾ ബോംബേറ്

Kerala news
Email :20

പാലക്കാട് ഒറ്റപ്പാലത്ത് നിർമാണം നടന്നുകൊണ്ടിരുന്ന വീടിന് നേരെ പെട്രോൾബോംബെറിഞ്ഞു. പെട്രോൾ ബോംബേറിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റുണ്ട്. ഒരാളുടെ നില ഗുരുതരം. പരുക്കേറ്റ കോഴിക്കോട് സ്വദേശികളായ നിർമാണ തൊഴിലാളികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ വിശ്രമിക്കുന്ന തൊഴിലാളികൾക്ക് നേരെയാണ് അയൽവാസിയായ യുവാവ് പെട്രോൾ ബോംബ് എറിഞ്ഞത്. പ്രജീഷ്, ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 2.30നാണ് സംഭവം നടക്കുന്നത്. തൊഴിലാളികൾ കിടന്നിരുന്ന ഭാ​ഗത്താണ് അയൽവാസിയായ യുവാവിന്റെ പെട്രോൾ ബോംബേറ് ഉണ്ടായത്. വലിയ ശബ്ദം കേട്ടതോടെ വീട്ടുകാർ ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. വീട്ടുകാരുമായുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതിയെ കണ്ടെത്തിയിട്ടില്ല. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts