‘ഞങ്ങൾക്ക് സിന്ദൂരം പാരമ്പര്യത്തിൻ്റെ മാത്രമല്ല ദൃഢനിശ്ചയത്തിന്റെ കൂടി പ്രതീകമാണ്’ ; മോഹൻലാൽ

0
9
Kerala news
'For us, Sindoor is not only a symbol of tradition but also of determination'; Mohanlal

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ഇന്ത്യ നൽകിയ കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി മോഹൻലാൽ. പാരമ്പര്യത്തിൻ്റെ മാത്രമല്ല ദൃഢനിശ്ചയത്തിന്റെ കൂടി പ്രതീകമായിട്ടാണ് ഇന്ത്യക്കാര്‍ സിന്ദൂരത്തെ കാണുന്നതെന്ന് മോഹൻലാൽ പറഞ്ഞു. വെല്ലുവിളിച്ചാൽ എന്നത്തേക്കാളും നിർഭയരും ശക്തരുമായി ഇന്ത്യക്കാര്‍ ഉയരുമെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒപ്പം ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യയുടെ അഭിമാനം കാത്ത സൈനികരുടെ ധീരതയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ” ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയിലെ ഓരോ ധീരഹൃദയർക്കും സല്യൂട്ട്. നിങ്ങളുടെ ധൈര്യമാണ് ഞങ്ങളുടെ അഭിമാനത്തിന് ഊർജം പകരുന്നത്. ജയ് ഹിന്ദ്!” എന്നാണ് മോഹൻലാൽ സോഷ്യൽമീഡിയയിൽ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here