Latest Malayalam News - മലയാളം വാർത്തകൾ

ഭാരത് സേവക് സമാജിൻ്റെ പുരസ്ക്കാരത്തിന് അർഹനായി പെരുമൺ ഷാജി

Kerala News Today-കൊല്ലം: കേന്ദ്ര മാനവ വികസന മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് അർഹനായി പെരുമൺ ഷാജി.
മികച്ച ലേഖനത്തിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ മികച്ച പൊതു പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഇദ്ദേഹം 2009ൽ യുഎഇ ഗവണ്മെന്റ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരമായ ഷെയ്ഖ് സായ്ദ് എക്സലന്റ് അവാർഡ്, കരുനാഗപ്പള്ളി നാടകശാല അഖില കേരള അടിസ്ഥാനത്തിൽ നടത്തിയ ചെറുകഥ മത്സരത്തിന് ഒന്നാം സ്ഥാനം എന്നിവ ലഭിച്ചട്ടുണ്ട്.

കൊല്ലം ജില്ലയിലെ പെരുമണിൽ കയർ തൊഴിലാളികൾ ആയിരുന്ന ശിവാനന്ദൻ്റെയും പരേതയായ രാജമ്മയുടെയും ഇളയമകനാണ് അദ്ദേഹം. ഭാര്യ-ആശ ഷാജി, മക്കൾ-ആകാശ്, ആദർശ്.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.