Latest Malayalam News - മലയാളം വാർത്തകൾ

കുട്ടികൾക്ക് സൗജന്യ കൗൺസിലിങ് ക്യാമ്പുമായി പ്രത്യക്ഷ കൗൺസിലിങ് സെന്റർ

Local News-കൊട്ടാരക്കര: കുട്ടികൾക്കായി സൗജന്യ കൗൺസിലിങ് ക്യാമ്പുമായി പ്രത്യക്ഷ കൗൺസിലിങ് സെന്റർ കൊട്ടാരക്കര.
ജൂൺ 17 ന് കൊട്ടാരക്കര പെരുംകുളം 28ാം നമ്പർ അങ്കണവാടിയിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
കുട്ടികളിലെ മാനസിക സംഘർഷം തടയുക, പഠന പ്രശ്നം തിരിച്ചറിയൽ, കൗമാര പ്രായക്കാരിലെ പ്രേശ്നങ്ങൾ, കരിയർ ഗൈഡൻസ് സെക്ഷൻ, കുട്ടികളിലെ ലഹരി ഉപയോഗം, മൊബൈൽ ഫോൺ അഡിക്ഷൻ തുടങ്ങിയവയ്ക്ക് ആണ് കൗൺസിലിങ് നടത്തുന്നത്.
കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സിപിടി ആശ്വാസ് ടീം കൗൺസിലേഴ്‌സ് ആയ അഞ്ജന സിജു, അഞ്ജന രാജേന്ദ്രൻ എന്നിവരാണ് കൗൺസിലിങ് നടത്തുന്നത്.
കൗണ്സിലിങിന് മുൻകൂട്ടി ബുക്ക് ചെയുന്നതിനായ് 9072935100, 9562037855 എന്നീ നമ്പറുകളിൽ ബന്ധപെടുക.

 

 

 

 

 

 

Local News

Leave A Reply

Your email address will not be published.