Latest Malayalam News - മലയാളം വാർത്തകൾ

മറിയക്കുട്ടിക്കും അന്നയ്ക്കും പ്രതിമാസം 1600 രൂപവീതം നല്‍കുമെന്ന് സുരേഷ് ഗോപി

KERALA NEWS TODAY -അടിമാലി: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരേ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും തന്റെ എം.പി പെൻഷനിൽ നിന്നും പ്രതിമാസം 1600 രൂപ നൽകുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് ​ഗോപി.

സംസ്ഥാനം തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതുകൊണ്ടാണ് ക്ഷേമപെന്‍ഷനിലെ കേന്ദ്രവിഹിതം നല്‍കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അടിമാലിയിൽ വച്ച് ഇരുവരെയും സന്ദർശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി.

സംസ്ഥാനം തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതുകൊണ്ടാണ് ക്ഷേമപെന്‍ഷനിലെ കേന്ദ്രവിഹിതം ലഭിക്കാതിരുന്നത്.
ചീഫ് സെക്രട്ടറി ശരിയായ കണക്കുകള്‍ അവതരിപ്പിക്കട്ടെ.
തൊഴിലുറപ്പ് പദ്ധതിയിലും ഇതാണ് സംഭവിച്ചതെന്ന് സുരേഷ് ഗോപി ആരോപിച്ചു.

പെട്രോൾ അടിക്കുമ്പോൾ രണ്ട് രൂപ അധികം പിരിക്കുന്നുണ്ട്.
ഇത് പാവങ്ങൾക്കുള്ള പെൻഷൻ നൽകാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ കോടതിയില്‍ ചീഫ് സെക്രട്ടറി കണക്ക് അവതരിപ്പിക്കട്ടെ.
രണ്ട് രൂപ വച്ച് എത്ര രൂപ പിരിച്ചു. ക്ഷേമപെന്‍ഷന് മാത്രം എത്ര കൊടുത്തു.
ബാക്കി വക മാറ്റി വല്ലതും ചിലവാക്കിയോ.
ജനങ്ങള്‍ ഇനി ഈ തുക നല്‍കേണ്ടതില്ലെന്ന് കോടതി നിര്‍ദേശിക്കട്ടെ, സുരേഷ് ഗോപി പറഞ്ഞു.

അതേമസമയം, തനിക്കെതിരെ നടന്ന വ്യാജപ്രചാരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മറിയക്കുട്ടി ഇന്ന് കോടതിയെ സമീപിക്കും.
അടിമാലി മുൻസിഫ് കോടതിയിലായിരിക്കും അവർ മാനനഷ്ടക്കേസ് സമർപ്പിക്കുക.
ക്ഷേമപെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹെെക്കോടതിയിലും മറിയക്കുട്ടി വെള്ളിയാഴ്ച ഹർജി നൽകും.

ക്ഷേമപെൻഷൻ ലഭിക്കാൻ കാലതാമസം വന്നതിനെത്തുടർന്ന് മറിയക്കുട്ടിയും (87), അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണ് അടിമാലിയിൽ ഭിക്ഷയാചിച്ച് സമരം ചെയ്തത്.
പിന്നാലെ, ഇവരെ വിമർശിച്ച് സി.പി.എം മുഖപത്രം രം​ഗത്തെത്തി.
മറിയക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതിൽ ഒന്ന് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും സി.പി.എം പ്രചരിപ്പിച്ചു.
പെൺമക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയിൽ കഴിയുന്നവരാണ്.
ഇതിൽ ഒരാൾ വിദേശത്താണെന്നുമടക്കം പ്രചാരണം കൊഴുത്തു.

എന്നാൽ, സെെബർ ആക്രമണം ശക്തമായതോടെ തന്റെ പേരിൽ ഭൂമിയുണ്ടെങ്കില്‍ അതിന്റെ രേഖ നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസിലെത്തുകയും തുടര്‍ന്ന് ഭൂമിയില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മറിയക്കുട്ടി പുറത്തുവിട്ടു.
പിന്നാലെ, വിഷയത്തിൽ പാർട്ടി മുഖപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.