Latest Malayalam News - മലയാളം വാർത്തകൾ

ഗുരുവായൂരിൽ ലോഡ്ജിൽ 2 കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി; അച്ഛൻ ഗുരുതരാവസ്ഥയിൽ

Kerala News Today-തൃശ്ശൂർ: ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ട് കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ അച്ഛനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
മരിച്ചത് 14, 8 വയസ് പ്രായമുള്ള കുട്ടികളാണ്. മക്കളെ അപായപ്പെടുത്തി അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പോലീസ് നിഗമനം.
ഗുരുവായൂരിലെ നമസ്‍കാര ലോഡ്ജിലാണ് സംഭവം.

വയനാട് സുൽത്താൻ ബത്തേരിയി സ്വദേശികളാണ് ഇവർ.  ഇന്നലെയാണ് ചന്ദ്രശേഖരനും രണ്ട് മക്കളും ലോഡ്ജില്‍ മുറിയെടുത്തത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ചന്ദ്രശേഖരന്‍ പുറത്തുപോയിരുന്നു. ഉച്ചയ്ക്ക് 2.30 ന് മുറി ഒഴിയേണ്ടിയിരുന്നു. എന്നാല്‍, മുറി തുറക്കാത്തതിനെത്തുടർന്ന് പോലീസെത്തി പൂട്ടുപൊളിക്കുകയായിരുന്നു.
കുട്ടികളിൽ ഒരാളെ കിടക്കയിൽ കിടത്തിയിരിക്കുകയായിരുന്നു.

ഒരാളെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.  ബാത്ത്റൂമിൽ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ചന്ദ്രശേഖരനെ കണ്ടെത്തിയത്.
മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവര്‍ നല്‍കിയ വിലാസം ശരിയാണെങ്കിലും ഇവര്‍ താമസ്ഥലം വിട്ടിട്ട് കുറച്ചു നാളുകളായതായാണ് പ്രാഥമിക അന്വേഷണത്തില്‍ അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

 

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.