Latest Malayalam News - മലയാളം വാർത്തകൾ

വ്യാജ വാർത്തകൾ നിർത്തൂ; യഥാർഥ പ്രതികളെ പിടികൂടൂ’; നഴ്സിങ് സംഘടനാ നേതാവ് ജാസ്മിൻഷാ

KERALA NEWS TODAY KOLLAM:കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വ്യാജവാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് നഴ്സിങ് സംഘടനാ നേതാവ് ജാസ്മിൻഷാ. ഇത്തരം വ്യാജവാർത്തകൾ യഥാർഥ പ്രതികളെ രക്ഷപ്പെടാൻ മാത്രമെ സഹായിക്കുകയുള്ളുവെന്ന് ജാസ്മിൻ ഷാ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് ജാസ്മിൻ ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്.
കുട്ടിയുടെ പിതാവ് റെജി പത്തനംതിട്ടയിലെ നഴ്സിങ് സംഘടനയുടെ ശക്തനായ നേതാവാണെന്ന് ജാസ്മിൻ ഷാ പറഞ്ഞു. സംഘടനയിൽ ഭിന്നതയില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒഇടി പരീക്ഷയുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ നടക്കുന്ന കാര്യം നേരത്തെ തന്നെ യുഎൻഎ ആരോപണം ഉന്നയിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തിൽ ശക്തമായ നടപടി ആവശ്യമാണെന്നും ജാസ്മിൻ ഷാ പറഞ്ഞു.നഴ്സിങ് റിക്രൂട്ട്മെന്‍റ് പരീക്ഷയിലെ ക്രമക്കേട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി എടുത്തിരുന്നില്ലെന്ന് ജാസ്മിൻ ഷാ പറഞ്ഞു. ഇപ്പോൾ ഇത്തരമൊരു ആരോപണവുമായി വരുന്നത് യഥാർഥ പ്രതികളെ രക്ഷപ്പെടാൻ മാത്രമെ സഹായിക്കുകയുള്ളുവെന്നും ജാസ്മിൻ ഷാ പറഞ്ഞു.

Leave A Reply

Your email address will not be published.