Latest Malayalam News - മലയാളം വാർത്തകൾ

ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമെന്ന് എം വി ഗോവിന്ദൻ

Kerala News Today-കണ്ണൂർ: ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയതയോടുള്ള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. എന്നാല്‍ ദേശീയതലത്തിൽ കോൺഗ്രസ്സിൻ്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണമെന്നും ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.

കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വന്ന് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് ഗുണം ഉണ്ടായില്ല. വർഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവുമാണ് കർണാടക തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് രാജ്യത്ത് നിന്നും ബിജെപിയെ പുറത്താക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് ഫലത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വീണാ ജോർജും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. മതവർഗീയ രാഷ്ട്രീയത്തോട് കർണാടക ‘ഗെറ്റ് ഔട്ട്’ പറഞ്ഞെന്നാണ് മന്ത്രി റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഭരണമുണ്ടായിരുന്ന ഒരേയൊരു സംസ്ഥാനമായിരുന്നു കർണാടക.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.