Kerala News Today-തിരുവനന്തപുരം: കര്‍ണാടകത്തില്‍ ബിജെപിയെ തറപറ്റിക്കാനായത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക കാല്‍വെപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെയെ തൂത്തുമാറ്റാന്‍ സാധിച്ചിരിക്കുന്നു. ദക്ഷിണേന്ത്യ മുഴുവന്‍ പിടിക്കുമെന്നും അതിൻ്റെ ആദ്യത്തെ തുടക്കമാണ് കര്‍ണാടകയെന്ന് അമിത് ഷായും നരേന്ദ്ര മോദിയും അവകാശപ്പെട്ടിരുന്നു. രണ്ടാമതായി കേരളം പിടിച്ചടക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആകെയുണ്ടായിരുന്ന കര്‍ണാടക നഷ്ടപ്പെടുകയാണ് ചെയ്തതെന്ന് ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു.
സ്വന്തം താൽപര്യങ്ങൾക്കല്ല കോൺഗ്രസ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടത്. ബിജെപിയാണ് വലിയ അപകടം. പ്രതിപക്ഷത്തിൻ്റെയും പ്രാദേശിക പാർട്ടികളുടെയും ഏകോപനം ഉണ്ടാകണം. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെടണം. ഇരുനേതാക്കൾ തമ്മിലുള്ള തർക്കങ്ങൾക്കല്ല പ്രാധാന്യം നൽകേണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മതനിരപേക്ഷവോട്ടുകൾ ഒന്നിപ്പിച്ചാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാമെന്ന് എം വി ഗോവിന്ദൻ നേരത്തെയും പറഞ്ഞിരുന്നു. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന് ഒറ്റയ്‌ക്കു കഴിയുമെന്ന് വിചാരിച്ചാൽ വലിയ തോൽവിയാകും നേരിടേണ്ടിവരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Kerala News Today