KERALA NEWS TODAY THIRUVANATHAPURAM:ചന്ദ്രനെ ആവിഷ്ക്കരിക്കുന്ന ലോകപ്രശസ്തമായ ഇന്‍സ്റ്റലേഷനായ ‘മ്യൂസിയം ഓഫ് ദ മൂണ്‍’ തിരുവനന്തപുരം കനകക്കുന്നില്‍ സ്ഥാപിച്ച് ആര്‍ട്ടിസ്റ്റ് ലൂക് ജെറം. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണി വരെ ഇന്‍സ്റ്റലേഷന്‍ കാണാൻ കഴിയും. ജനുവരിയില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ പ്രചാരണത്തിന്‍റെ ഭാഗമായാണ് ‘മ്യൂസിയം ഓഫ് ദ മൂണ്‍’ ഇന്‍സ്റ്റലേഷന്‍ കനകക്കുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ഏകദേശം മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിലും 23 അടി വ്യാസവുള്ളമുള്ള ചന്ദ്രഗോളമാണ് കനക്കുന്നിൽ ഉദിച്ചുയർന്നത്. ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായാണ് ഈ ഇൻസ്റ്റലേഷൻ കനകക്കുന്നിൽ ഒരൊറ്റ രാത്രിയിൽ പ്രദർശിപ്പിച്ചത്. പ്രദർശനം പൂർണമായും സൗജന്യമായിരുന്നു. യുഎസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്ജസ് ‘മ്യൂസിയം ഓഫ് മൂൺ’ കാണുന്നതിന് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തെത്തിയിരുന്നു.ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ലൂക് ജെറം, മ്യൂസിയം ഓഫ് ദ മൂൺ ഉണ്ടാക്കിയത്. അവചേർത്ത് 23 മീറ്റർ വിസ്താരമുള്ള ഹൈ റെസൊല്യൂഷൻ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്‌ട്രോണമി സയൻസ് സെന്ററിലായിരുന്നു. ഇരുപതുവർഷത്തോളമുള്ള പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക് ജെറം ആദ്യപ്രദർശനം സംഘടിപ്പിച്ചത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളിൽ ഇതിനകം പ്രദർശിപ്പിച്ചുകഴിഞ്ഞു.ഈ ചാന്ദ്രഗോളത്തിലെ ഓരോ സെന്റീമീറ്ററിലും കാണുന്നത് അഞ്ചു കിലോമീറ്റർ ചന്ദ്രോപരിതലമായിരുന്നു. ഭൂമിയിൽനിന്ന് മനുഷ്യർക്ക് ചന്ദ്രന്റെ ഒരുവശം മാത്രമേ കാണാനാവൂ. അങ്ങകലെ പരന്ന തളികപോലെമാത്രം കാണുന്ന ചന്ദ്രനെ ടെലിസ്‌കോപ്പിലൂടെ നോക്കിയാൽ കുറച്ച് അടുത്തും വലുതായും കാണാമെന്നല്ലാതെ ഗോളാകാരത്തിൽ കാണുന്ന അനുഭവം ലഭിക്കാറില്ല. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉൾപ്പെടെ തനിരൂപത്തിൽ ഗോളമായിത്തന്നെ തൊട്ടടുത്തു കാണാനുള്ള അവസരമാണ് മ്യൂസിയം ഓഫ് ദ മൂണിൽ ആർട്ടിസ്റ്റ് ലൂക് ജെറമിൽ കനകക്കുന്നിൽ കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.