Latest Malayalam News - മലയാളം വാർത്തകൾ

കശ്മീരിലെ ‘Z’ മോഡ് തുരങ്കം ഉദ്ഘാടനം ചെയ്‌ത്‌ മോദി

Modi inaugurates ‘Z’ mode tunnel in Kashmir

രാജ്യത്തിന്റെ സുപ്രധാന പദ്ധതിയായ Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശ്രീനഗർ-ലേ ദേശീയ പാതയിലെ സോനാമാർ​ഗിൽ 2,400 കോടി രൂപ ചെലവിലാണ് Z മോർ​ഹ് ​തുരങ്കപാത നിർമിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കശ്മീർ ലഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി തുരങ്കപാത ഉദ്ഘാടനം ചെയ്തത്. മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍, ആയിരം വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ഇതിന് സമാന്തരമായി 7.5 മീറ്റര്‍ വിസ്തൃതിയുള്ള മറ്റൊരു തുരങ്കവും നിര്‍മിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന Z-മോർഹ് തുരങ്കത്തിന് 12 കിലോമീറ്റർ നീളമുണ്ട്. വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് Z -മോർ​ഹ് തുരങ്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതി 2023 ആഗസ്റ്റില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു.

Leave A Reply

Your email address will not be published.