KERALA NEWS TODAY – കോഴിക്കോട് : മന്ത്രിമാര്‍ വിദേശയാത്ര നടത്തുന്നത് കാര്യങ്ങള്‍ പഠിക്കാനാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് .
അത് അത്ര മോശം കാര്യമല്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കേരളത്തില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശയാത്ര നടത്തുന്നത് ആദ്യമായി അല്ല. അത് എല്ലാ കാലവും നടക്കാറുണ്ട്.
വിദേശത്തുപോവുക, കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക, ഇവിടെ നടപ്പിലാക്കാന്‍ പറ്റുന്നത് ചെയ്യുക, പഠിക്കാനുള്ള കാര്യങ്ങള്‍ പഠിക്കുക എന്നുള്ളതൊക്കെ പ്രധാന ഉത്തരവാദിത്തമാണ്.
ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുന്നതും അത് കേരളത്തില്‍ ഉള്‍പ്പെടെ നടപ്പിലാക്കാനുമുള്ള ഇടപെടല്‍ നടത്തുന്നതും തെറ്റായ കാര്യമല്ലെന്നും റിയാസ് പറഞ്ഞു.
രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ നിരവധി വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരും അങ്ങനെയാണ്.
അത്പോലെതന്നെയാണ് സംസ്ഥാന മന്ത്രിമാരും വിദേശ യാത്രകള്‍ നടത്തുന്നത്. അതുകൊണ്ട് ഇത് ഒരു മോശപ്പെട്ട കാര്യമാണെന്ന നിലയിലുള്ള അഭിപ്രായം പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.