ENTERTAINMENT NEWS:മീര ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ക്വീൻ എലിസബത്ത് ട്രെയിലർ ഇന്ന് പുറത്തെത്തും.ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ട്രെയിലർ പുറത്തിറങ്ങുക.ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും നരേനും ഒന്നിക്കുമ്പോൾ ആരാധകരും ആവേശത്തിലാണ്.എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 29 നാണ് തിയറ്ററുകളിൽ എത്തുക.കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ റൊമാന്റിക് കോമഡി എന്റര്‍ടെയിനറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.നരേനും മീരാ ജാസ്‍മിനും ഒപ്പം ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നീ താരങ്ങളും ‘ക്വീൻ എലിസബത്തി’ല്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയവുമായെത്തുന്ന ചിത്രം ‘ക്യൂൻ എലിസബത്ത് ഒരു റൊമാൻറിക് കോമഡി എന്റർടെയിനർ കൂടിയായിരിക്കും. ‘പടച്ചോനെ നിങ്ങള് കാത്തോളീ’, വെള്ളം’ തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണലയാണ്. വസ്ത്രാലങ്കാരം ആയീഷാ ഷഫീർ സേട്ട്. കുട്ടിക്കാനം, കൊച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണ ലൊക്കേഷനുകൾ.കലാസംവിധാനം എം ബാവയാണ് നിർവഹിച്ചത്. ഉല്ലാസ് കൃഷ്‍ണ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറും ആണ്. ജിത്തു പയ്യന്നൂർ മേക്കപ്പും നിര്‍വഹിക്കുന്നുണ്ട്. ‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മീരയും നരേനും നായിക നായകൻമാരായി എത്തുന്നു എന്ന പ്രത്യേകതയുള്ളതാണ് ‘ക്വീൻ എലിസബത്ത്’ ഈ സിനിമ.
അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിൽ നരേനും മീര ജാസ്മിനും ഒപ്പം നടി ഉർവശിയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ മൂവരുടെയും കോമ്പിനേഷൻ പ്രേക്ഷകർ നിറഞ്ഞ മനസോടെയാണ് ഏറ്റെടുത്തത്. അതിലെ നരേനെയും മീര ജാസ്മിനെയും പ്രേക്ഷകർ ഇന്നും മറക്കാൻ സാധ്യതയില്ല. പ്രണയവും ഫ്രെണ്ട്ഷിപ്പും ഒത്തുചേർന്ന ചിത്രം ഇന്നും ആളുകൾ ഇഷ്ടത്തോടെ കാണുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ആ ചിത്രത്തിൽ കണ്ട കെമിസ്ട്രി ഈ ചിത്രത്തിലും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.