Latest Malayalam News - മലയാളം വാർത്തകൾ

അതിഥികളുമായെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് തമിഴ്‌നാട്ടിലെ ഹോട്ടലുകള്‍ ഇനി താമസസൗകര്യം ഒരുക്കണം

NATIONAL NEWS- ചെന്നൈ: അതിഥികളുടെ ഡ്രൈവര്‍മാര്‍ക്കുള്ള സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാനത്തെ ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും നിര്‍ദേശം തമിഴ്‌നാട് സര്‍ക്കാര്‍.

2019- ലെ കെട്ടിട നിര്‍മാണ ചട്ടവ്യവസ്ഥകള്‍ ഭേദഗതി ചെയ്തു കൊണ്ടാണ് നിര്‍ദേശം.
ഹോട്ടലുകളിലും ലോഡ്ജുകളിലും അതിഥികളുടെ ഡ്രൈവര്‍മാര്‍ക്ക് ഉപയോഗിക്കാനായി ഡോര്‍മിറ്ററികളും ശൗചാലയങ്ങളുമൊരുക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അതിഥികളുടെ വാഹനത്തിലെ ഡ്രൈവര്‍ക്ക് ഡോര്‍മിറ്ററിയില്‍ കിടക്കയുറപ്പാക്കണം.
ഡോര്‍മിറ്ററിയില്‍ ഓരോ എട്ട് കിടക്കകള്‍ക്കും അനുസൃതമായി പ്രത്യേക ശൗചാലയങ്ങളുമുണ്ടാകണം. ഹോട്ടലല്ലെങ്കില്‍ ലോഡ്ജിന്റെ പരിസരത്തോ 250 മീറ്റര്‍ ചുറ്റളവിലോ വേണം ഡോര്‍മിറ്ററി ഒരുക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.

ഹോട്ടലുകളിലെ പാര്‍ക്കിങ് സ്ഥലത്ത് ചുരുങ്ങിയ ഒരാള്‍ക്കെങ്കിലും കിടക്കാനുള്ള സൗകര്യം ഉണ്ടാകണം.
ശൗചാലയങ്ങളം ഇതിനോടൊപ്പം വേണം.

പുതിയ ഹോട്ടല്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റുകള്‍ ലഭ്യമാക്കുന്നതിന്റെ പ്രധാന മാനദണ്ഡം കൂടിയാകും ഡ്രൈവര്‍മാര്‍ക്കുള്ള താമസ സൗകര്യമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവിലുള്ള ഹോട്ടലുകള്‍ പുതിയ സൗകര്യങ്ങള്‍ നിരമിക്കുകയോ വാടകയ്ക്ക് സ്ഥലം ഏര്‍പ്പാടാക്കുകയോ വേണമെന്നുമാണ് നിര്‍ദേശം.

മുന്‍ ചീഫ് സെക്രട്ടറി വി.ഇരയ് അന്‍ബുവിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് തമിഴ്‌നാട് തമിഴ്‌നാട് നഗര-വികസന വകുപ്പ് അപൂര്‍വ്വ നീക്കം നടത്തിയിരിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് പോകുന്ന ടാക്‌സി ഡ്രൈവര്‍ പലപ്പോഴും കാറുകളിലോ ഹോട്ടലുകളിലെ വരാന്തകളിലോ ആണ് കിടക്കാറുള്ളത്.
മതിയായ ഉറക്കം ഡ്രൈവര്‍മാര്‍ക്ക് ലഭിക്കാത്തത് നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വി.ഇരയ് അന്‍ബു ഇത്തരമൊരു ശുപാര്‍ശ മുന്നോട്ട് വെച്ചത്.

Leave A Reply

Your email address will not be published.