സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുതിപ്പ്

0
8
Kerala news
Gold prices surge in the state today

സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയാണ്. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,440 രൂപയായി. ഗ്രാമിന് പത്തു രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 8055 രൂപയായി ഉയർന്നു. വ്യാഴാഴ്ചയാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. പിന്നീട് ഇടിഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറുന്നത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here