Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി.
മൃഗശാലയ്ക്കുള്ളിലെ ആഞ്ഞിലി മരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. കുരങ്ങിനെ കൂട്ടിലാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
പുതിയതായി എത്തിച്ച ഹനുമാന്‍ കുരങ്ങുകളില്‍ ഒന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് ചാടിപ്പോയത്.
വലിയ രീതിയിലുള്ള പരിശോധനയും തിരിച്ചലും നടത്തിയിരുന്നു. തുടർന്നാണ് കുരങ്ങിനെ കണ്ടെത്തിയത്. ചൊവ്വാഴ്ച വെകിട്ട് മൂന്നരയോടെയാണ് കൂട് തുറന്നപ്പോൾ കുരങ്ങ് ചാടിപ്പോയത്. പെണ്‍ കുരങ്ങിനെയാണ് കാണാതായിരുന്നത്. തിരുപ്പതിയിൽ നിന്നാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് ഹനുമാൻ കുരങ്ങിനെ എത്തിച്ചത്.
അക്രമസ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാനിർദേശം നൽകിയിരുന്നു.
Kerala News Today