Latest Malayalam News - മലയാളം വാർത്തകൾ

ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നടി ധന്യമേരി വര്‍ഗീസിന്‍റെയും കുടുംബത്തിന്‍റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ED seizes assets of actress Dhanya Mary Varghese and her family in flat fraud case

ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യമേരി വര്‍ഗീസിന്‍റെയും കുടുംബത്തിന്‍റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി. തിരുവനന്തപുരം പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. ഫ്ലാറ്റുകൾ നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്‌ത്‌ സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് കമ്പനി പലരിൽ നിന്നായി വൻ തുക തട്ടിയെന്നാണ് പരാതി. ധന്യമേരി വര്‍ഗീസ്, സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് കമ്പനി ഡയറക്ടറും ധന്യയുടെ ഭര്‍ത്താവുമായ ജോൺ ജേക്കബ്, ജോണിന്‍റെ സഹോദരന്‍ സാമുവല്‍ എന്നിവരാണ് ആരോപണ വിധേയർ. 2016ൽ ഈ കേസുമായി ബന്ധപ്പെട്ട് നടിയും ഭർത്താവും അറസ്റ്റിലായിരുന്നു. ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് വിദേശ മലയാളികളുള്‍പ്പെടെ നിരവധി പേരില്‍ നിന്നു പണം വാങ്ങിയ ശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാത്തതാണ് കേസ്.

Leave A Reply

Your email address will not be published.