Latest Malayalam News - മലയാളം വാർത്തകൾ

സംവിധായകൻ ലാൽ ജോസിൻ്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു

Kerala News Today-പാലക്കാട്: സംവിധായകൻ ലാൽജോസിൻ്റെ മാതാവ് ലില്ലി ജോസ്(83) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഒറ്റപ്പാലത്തെ വീട്ടിൽ പൊതുദർശനമുണ്ടാകും. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം തൻ്റെ ഫേസ്‌ബുക്ക് പേജിലൂടെ ഈ വിവരം അറിയിച്ചത്. ലില്ലി-ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാൽ ജോസ്. ഒറ്റപ്പാലം എൽഎസ്എൻ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ വെച്ച് നടക്കും.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.