Kerala News Today-തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കുള്ള ഏപ്രിൽ മാസത്തെ രണ്ടാം ഗഡുശമ്പള വിതരണത്തിനായി സർക്കാർ പണമനുവദിച്ചു. 30 കോടിയാണ് അനുവദിച്ചത്. ഗതാഗത മന്ത്രിയുമായി ഇന്നലെ നടത്തിയ ചർച്ചയും സമവായത്തിലെത്തിയിരുന്നില്ല. മുഴുവന്‍ ശമ്പളവും ലഭിക്കാത്തതിനാല്‍ യൂണിയനുകള്‍ സമരത്തിലാണ്. അഞ്ചാം തീയതി ശമ്പളം നല്‍കുമെന്നാണ് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചിരുന്നത്. അതിനായി 50 കോടി വേണമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. ശമ്പളം ഗഡുക്കളായി നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
Kerala News Today