KERALA NEWS TODAY – കൊച്ചി : കാലടിയിൽ കാറിനുള്ളില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂര്‍ പുതിയേടം സ്വദേശി അനൂപാണ് മരിച്ചത്.
പഞ്ചായത്ത് ഓഫിസിനു സമീപം റോഡരികിൽ ഇന്നു രാവിലെയാണ് ദുരൂഹസാഹചര്യത്തിൽ കാർ കണ്ടെത്തിയത്.
ഇവിടെയൊരു വർക്‌ഷോപ്പ് ഉള്ളതിനാൽ കാർ കിടക്കുന്നത് ആദ്യം കാര്യമാക്കിയില്ല. പിന്നീട് മുണ്ടിന്റെ ഭാഗം പുറത്തുകണ്ട് പരിശോധിച്ചപ്പോഴാണ് കാറിന്റെ മുൻസീറ്റിൽ മൃതദേഹം കണ്ടെത്തിയത്.
സീറ്റ് പുറകോട്ട് ചാരിവച്ച നിലയിലായിരുന്നു. മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തി. കാൽമുട്ടിനു പരുക്കേറ്റിട്ടുണ്ട്.
കാറിന്റെ ഗ്ലാസ് ചെറിയ രീതിയിൽ പൊട്ടിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.