Latest Malayalam News - മലയാളം വാർത്തകൾ

ബിപോർജോയ് ഗുജറാത്ത്–പാകിസ്താൻ തീരത്തേക്ക്; കനത്തമഴയ്ക്ക് സാധ്യത

Kerala News Today-തിരുവനന്തപുരം: ബിപോർജോയ് ഗുജറാത്ത്–പാകിസ്താൻ തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ജൂൺ 14 രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിച്ചു തുടർന്ന് വടക്ക്-വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര & കച്ചിനോട് ചേർന്നുള്ള പാകിസ്താൻ തീരത്ത് മണ്ഡവിക്കും കറാച്ചിക്കും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ജൂൺ 15 ന് പരമാവധി 150 km/hr വേഗതയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമെന്നാണ് റിപ്പോർട്ട്.

നിലവില്‍ അഞ്ചുകിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത ആറുമണിക്കൂറില്‍ വീണ്ടും തീവ്രമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.
നിലവില്‍ മുംബൈയുടെ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയില്‍ അറബിക്കടലില്‍ 600 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.
അതിനിടെ കാലവര്‍ഷത്തിന് പിന്നാലെ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുക കൂടി ചെയ്തതോടെ കേരളത്തില്‍ മഴ സജീവമായി.
ഇന്ന് ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.