Kerala News Today-തൃശ്ശൂർ: മുസ്ലിം ലീഗിനോട് ഒരു തൊട്ടുകൂടായ്മയും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ സിപിഎം മുന്‍പും പിന്തുണച്ചിട്ടുണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു. ലീഗ് ഇടതു മുന്നണിയിലേക്കു വരണമോയെന്ന് ആ പാര്‍ട്ടിയാണ് നിലപാടു പറയേണ്ടതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഏകസിവിൽ കോഡിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചത് പ്രശ്നാധിഷ്ഠിത ക്ഷണമാണെന്നും രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയ, മത മൗലീകവാദ വിഭാഗം ഒഴികെയുള്ളവരുടെ യാേജിപ്പാണ് സിപിഎം നിലപാട്.
എന്നാൽ കോൺഗ്രസ് നിലപാടിൽ വ്യക്തതയില്ലെന്നും ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ എന്നും സ്വാഗതം ചെയ്യുമെന്നും സുന്നി ഐക്യത്തിൽ ഇടത് പക്ഷത്തിന് ആശങ്കയില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala News Today