Latest Malayalam News - മലയാളം വാർത്തകൾ

കൊവിഡ് ചെറിയ തോതിൽ വർദ്ധിക്കുന്നു; ആശങ്ക വേണ്ടെന്ന് മന്ത്രി: ഉന്നതതല യോഗം ചേർന്നു

KERALA NEWS TODAY THIRUVANATHAPURAM: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് കേസിലുള്ള വര്‍ധനവ് നവംബര്‍ മാസത്തില്‍ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലും നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകള്‍ അയക്കാനും നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല ഈ മാസത്തില്‍ കൊവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അതെസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 115 കൊവിഡ് കേസുകളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. നിലവിൽ കേരളത്തിൽ ആക്റ്റീവ് കേസുകളുടെ എണ്ണം 1749 ആണ്. കോവിഡ‍ിന്റെ പുതിയ വകഭേദമായ ജെ.എൻ.1 ആണ് പടരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Leave A Reply

Your email address will not be published.