KERALA NEWS TODAY THIRUVANANTHAPURAM:നവകേരള സദസ് ഇന്ന് അവസാന ജില്ലയായ തിരുവനന്തപുരത്തേക്ക്. ഇന്ന് വൈകിട്ട് വർക്കല ശിവഗിരിമഠത്തിൽ സമാപിക്കുന്നതോടെ സദസ് ഔദ്യോഗികമായി തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കും. രാവിലെ ഒൻപതിന് കൊല്ലം ബീച്ച് ഹോട്ടലിൽ മന്ത്രിസഭായോഗത്തോടെയാവും ഇന്ന് സദസ് ആരംഭിക്കുക. തുടർന്ന് പകൽ 11 ന് ഇരവിപുരം മണ്ഡലത്തിൽ കന്റോൺമെന്റ് മൈതാനത്ത് സദസെത്തും. ശേഷം ഉച്ചതിരിഞ്ഞു 3 മണിക്ക് കടക്കൽ മണ്ഡലവും വൈകിട്ട് 4 ന് ചാത്തന്നൂർ മണ്ഡലവും കടന്നു വർക്കലയിൽ സമാപിക്കും.കഴിഞ്ഞ രണ്ടു ദിവസങ്ങളായി കൊല്ലത്ത് പര്യടനം നടത്തുന്ന സദസ് വൻ ജനാവലിയെ സാക്ഷിയാക്കിയാണ് എല്ലാ മണ്ഡലങ്ങളിൽ നിന്നും മടങ്ങിയത്. യോഗത്തിൽ ക്ഷണിതാക്കൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുകയും അവയുടെ സാധ്യതകൾ വിശദമായി പരിശോധിക്കുകയും ചെയ്തു. കൊട്ടാരക്കര, കുന്നത്തൂര്‍ മണ്ഡലങ്ങളിലും ചവറയിലും കരുനാഗപ്പള്ളിയിലും ആയിരങ്ങൾ പങ്കെടുത്ത് പരാതികൾ സമർപ്പിച്ചു.