Kerala News Today-തലശ്ശേരി: തലശ്ശേരിയില്‍ രോഗി ഡോക്ടറെ മര്‍ദിച്ചെന്ന് പരാതി. അപകടത്തെ തുടർന്ന് ജനറല്‍ ആശുപത്രിയില്‍ ചികത്സക്കെത്തിയ പാലയാട് സ്വദേശി മഹേഷിനെതിരെ ഡോക്ടര്‍ പരാതി നല്കി. മഹേഷ് മദ്യപിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.
പരിശോധിക്കുന്നതിനിടെ രോഗി കൈവീശി അടിച്ചെന്നും അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഡോക്ടര്‍ അമൃത പറഞ്ഞു.
ഭാര്യയും മകളുമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർ പറഞ്ഞു. പരിശോധനക്കിടെ നെഞ്ചിൽ അമർത്തിയപ്പോൾ കൈവീശി അടിക്കുകയായിരുന്നു.
പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും മഹേഷ് മദ്യപിച്ചിരുന്നുവെന്നും ഡോക്ടർ പോലീസിന് മൊഴി നൽകിയിരുന്നു.
Kerala News Today