• Home
  • KERALA NEWS TODAY
  • വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രസർക്കാർ, പ്രത്യേക പാക്കേജുമില്ല
KERALA NEWS TODAY

വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രസർക്കാർ, പ്രത്യേക പാക്കേജുമില്ല

Email :31

ദില്ലി : വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചില്ല. കൂടാതെ പ്രത്യേക പാക്കേജിനെ കുറിച്ചും ആഭ്യന്തര സഹമന്ത്രി പ്രതികരിച്ചില്ല. ദുരന്ത നിവാരണ നിയമഭേദഗതി ബില്ലിൽ പാർലമെന്റിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. അതിനിടെ വയനാടിന് പ്രത്യേക പാക്കേജ് നൽകാത്ത കേന്ദ്രത്തിൻ്റെ നിലപാടിൽ പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തെത്തി. പ്രതിപക്ഷ ബഹളത്തിനിടെ ദുരന്ത നിവാരണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. വയനാടിനായി കേന്ദ്രസർക്കാർ കൃത്യമായ ഇടപെടലുകൾ നടത്തി. ദുരന്ത ശേഷം എസ്ഡി ആർഎഫിൽ നിന്ന് സഹായം നൽകി. നവംബറിൽ എൻ ഡി ആർ ഫിൽ നിന്ന് പണം നൽകി. എസ് ഡി ആർ ഫിൽ 700 കോടിയിലധികം തുകയുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി അവിടെയെത്തി ആശ്വാസം നൽകി.

ദുരന്തത്തെ രാഷ്ട്രീയവത്ക്കരിക്കാനാണ് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ശ്രമിച്ചത്. എയർ ഫോഴ്സും, എൻഡിആർഫും വയനാട്ടിലെത്തി കൃത്യമായ രക്ഷാപ്രവർത്തനം നടത്തി. കേന്ദ്ര സംഘം സാഹചര്യം വിലയിരുത്തി. അതിൻ്റെ അടിസ്ഥാനത്തിലാണ് സഹായം നൽകി വരുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കൂടുതൽ സഹായം കിട്ടാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ഇതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts