Latest Malayalam News - മലയാളം വാർത്തകൾ

തലസ്ഥാന വിവാദം: ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വി ഡി സതീശന്‍

Kerala News Today-കൊച്ചി: കൊച്ചിയിലേക്ക് തലസ്ഥാനം മാറണമെന്ന ആവശ്യം കോണ്‍ഗ്രസിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാത്തതില്‍ ഹൈബിയെ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. ഹൈബിയുടേത് കോണ്‍ഗ്രസ് നിലപാടല്ല. ഇനി ഹൈബി അതുമായി മുന്നോട്ടുപോകില്ല.
ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചയും ഇവിടെ അവസാനിപ്പിക്കുന്നു. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെയാണ് നല്ലത്.
കൊച്ചിയില്‍ അതിനു തക്ക സൗകര്യങ്ങളില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമെന്നും സ്വകാര്യ ബില്ലിൽ കേന്ദ്രം നിലപാട് തേടിയതിൽ കൗശലമുണ്ടെന്നും തിരുവനന്തപുരം എം പി ശശി തരൂർ പ്രതികരിച്ചു. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമാണ്. ഈ വിഷയത്തിൽ ഹൈബി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ലെന്നും തരൂർ പറഞ്ഞു.
ഹൈബി ഈഡനെതിരെ കെ മുരളിധരനും രൂക്ഷവിമർശനം ഉന്നയിച്ചു. പാർട്ടിയോട് ചോദിക്കാതെ ഹൈബി ബിൽ അവതരിപ്പിച്ചത് തെറ്റായിപ്പോയി.
തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം. എല്ലാ എംപിമാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം മാറ്റണമെന്ന് ആവശ്യപെട്ടാൽ എന്താവും സ്ഥിതിയെന്നും മുരളി ചോദിച്ചു.

 

 

 

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.