Latest Malayalam News - മലയാളം വാർത്തകൾ

ട്രാൻസ്ഫോർമറിന്റെ കാലിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

KERALA NEWS TODAY – പരിയാരം: പരിയാരം അങ്ങാടിയിൽ ബൈക്ക് ട്രാൻസ്ഫോർമറിന്റെ കാലിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുറ്റിക്കാട് തുമ്പരത്കുടിയിൽ വീട്ടിൽ മോഹന്റെ മകൻ രാഹുൽ (24), മുണ്ടൻമാണി വീട്ടിൽ സോജന്റെ മകൻ സനൽ (21) എന്നിവരാണ് മരിച്ചത്.
ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇരുവരും കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ്. ചാലക്കുടിയിൽനിന്ന് കുറ്റിക്കാട്ടേക്ക് മടങ്ങുമ്പോൾ പരിയാരം അങ്ങാടിയിൽെവച്ചായിരുന്നു അപകടം.
നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

Leave A Reply

Your email address will not be published.