Kerala News Today-ഇടുക്കി: സൂര്യനെല്ലിയില്‍ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം. ആദിവാസി കോളനിയിലെ ലീലയുടെ വീട് ആക്രമിച്ചു. വീടിൻ്റെ മുന്‍വശവും അടുക്കളയും തകര്‍ത്തു. ലീലയും മകളും ഓടി രക്ഷപ്പെട്ടു. അതിനിടെ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പാലക്കാട് മുതലമട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ നടക്കുകയാണ്. സര്‍വകക്ഷി ജനകീയസമിതിയുടെ നേതൃത്വത്തിലാണ് പന്ത്രണ്ട് മണിക്കൂര്‍ നീളുന്ന ഹര്‍ത്താല്‍.
മുതലമട പഞ്ചായത്തിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ ആചരിക്കുന്നത്. അത്യാവശ്യ ആതുരസേവന വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ സർവിസ് നടത്തരുതെന്ന് സമരക്കാർ ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും മറ്റു വ്യവസായ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുമെന്ന് സമരക്കാർ അറിയിച്ചു. സിപിഐ, കോൺഗ്രസ്, ബിജെപി, ജനതാദൾ, മുസ്‍ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളാണ് സർവകക്ഷി സമരസമിതിയിലുള്ളത്. സിപിഎം ഹർത്താൽ നിന്ന് മാറിനൽക്കുകയാണ്.
Kerala News Today