Kerala News Today-തൃശ്ശൂർ: സംസ്ഥാനത്ത് ഒരു ഡെങ്കിപനി മരണം കൂടി സ്ഥിരീകരിച്ചു.
തൃശ്ശൂർ ദേശമംഗലം സ്വദേശി അമ്മാളുക്കുട്ടിയാണ്(53) ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രാവിലെ 6.35 നാണ് മരണം സംഭവിച്ചത്. ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്.
ആറാം തിയ്യതിയാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിലെത്തുമ്പോൾ ഗുരുതരാവസ്ഥയിലായിരുന്നു.
തുടർന്ന് ഐസിയുവിലേക്ക് പ്രവേശിപ്പിച്ചിരുന്നു. നിലവിൽ തൃശ്ശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Kerala News Today